പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസ്: തപാൽ ബാലറ്റ് പെട്ടികളിൽ കൃത്രിമം നടന്നു
May 31, 2023
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ തപാൽ ബാലറ്റുകൾ അടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ.അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ല. നാലാം ടേബിൾ അസാധവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ പുറത്തുള്ള കവർ കീറിയ നിലയിലായിരുന്നു. ബാലറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച എന്നും കോപ്പറേറ്റീവ് സൊസൈറ്റിസ് ജോയിന്റ് രജിസ്ട്രാർക്ക് ഉൾപ്പെടെ ഉത്തരവാദിത്തം എന്നും ഹൈക്കോടതി നിർദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ലീഗ് സ്ഥാനാർത്ഥിയുടെ വിജയത്തെ ചോദ്യം ചെയ്തായിരുന്നു ഹർജി