എടപ്പാൾ മേൽപാലത്തിൻ്റെ പ്രവർത്തികൾ പുരോഗമിക്കുന്നു


എടപ്പാൾ: ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിർമ്മിക്കുന്ന എടപ്പാൾ മേൽപാലത്തിൻ്റെ പ്രവർത്തികൾ പുരോഗമിക്കുന്നു. ടൗണിൽ പൊന്നാനി പട്ടാമ്പി റോഡിനെതിരെ നിർമ്മിച്ച വലിയ ബീംമിൻ്റെ പ്രവർത്തികൾ പൂർത്തിയായി. തൃശൂർ റോഡിലെ ചെറിയ ബിംമുകൾ വലിയ ബീംമുകളുമായി ബന്ധിപ്പിച്ച് കോൺക്രീറ്റിംങ്ങ് പ്രവർത്തികൾ നടത്തിവരുകയാണ്. കുറ്റിപ്പുറം റോഡിൽ വലിയ ബീംമുമായി ബന്ധിപ്പിക്കുന്ന ചെറിയ ബിംമുകളിൽ ഒന്ന് മാത്രമേ ഉയർത്താൻ കഴിഞ്ഞിട്ടുളളു. അവശേഷിക്കുന്ന രണ്ട് ബീംമുകൾ ഉയർത്താനുള്ള ശ്രമമാണ് കുറ്റിപ്പുറം റോഡ് അടച്ച് നടന്ന് വരുന്നത്. വലിയ ക്രെയിൻ നിറുത്താനുള്ള സൗകര്യം ഈ ഭാഗത്തില്ല എന്ന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ക്രെയിൻ പ്രവർത്തിക്കാനായി ഉയർത്തുമ്പോ പ്രദേശത്തെ വൈദ്യുതി ലൈനുകളും തടസമാകുന്നുണ്ട്. ഏപ്രിൽ അവസാന വാരത്തോടെ പ്രവർത്തികൾ പൂർത്തിയാക്കണമെന്നാണ് കരാർ കമ്പിനിയായ ഏറനാട് കൺസ്ട്രക്ഷൻസിന് നിർദ്ദേശം നൽകിയിട്ടുള്ളത്.
