പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി; അച്ഛനും മകനും പോക്‌സോ കേസില്‍ അറസ്റ്റില്‍
May 28, 2023
ചങ്ങരംകുളത്ത് 11ഉം 7ഉം വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനും മകനും പോക്‌സോ കേസില്‍ അറസ്റ്റിലായി . സഹോദരങ്ങളായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശികളായ പാതാക്കര അയ്യപ്പന്‍(50), മകന്‍ വിഷ്ണു (24) എന്നിവരെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സ്‌കൂളിലെ കൗണ്‍സിലിംഗിനിടെയാണ് സംഭവം പുറത്തറിഞ്ഞത്. ആറു മാസത്തോളമായി സഹോദരങ്ങളായ പെണ്‍കുട്ടികളെ അയ്യപ്പനും മകനും ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.മലപ്പുറം എസ്.പി സുജിത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം ചങ്ങരംകുളം സി ഐ ബഷീര്‍ ചിറക്കല്‍, എസ്.ഐ രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.