EDAPPALLocal news

പെണ്ണിടം – വനിതാ സാംസ്കാരികോത്സവത്തിന് തിരി തെളിഞ്ഞു

എടപ്പാൾ:- പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-2023 വർഷം മുതൽ സ്ത്രീശാക്തീകരണം ലക്ഷ്യം വെച്ചുകൊണ്ട് നടത്തിവരുന്ന പദ്ധതിയാണ് “പെണ്ണിടം വനിതാ സാംസ്കാരികോത്സവം.” പെണ്ണിടം- സംസ്കാരികോൽവത്തിൻ്റെ 2024 -2025 സാമ്പത്തിക വർഷത്തെ ഔദ്യോഗികമായ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി രാമകൃഷ്ണൻ നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് “സ്ത്രീ ജീവിതം സ്വാതന്ത്ര്യം” എന്ന വിഷയത്തെ ആസ്പദമാക്കി സാമൂഹ്യപ്രവർത്തകയും താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ എം മല്ലിക സെമിനാർ അവതരിപ്പിച്ചു. നാല് ചുമരുകൾക്കുള്ളിൽ കെട്ടിയിടേണ്ടവളല്ല സ്ത്രീ എന്നും സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ കെൽപ്പുള്ളവരാണെന്നും സെമിനാർ അവതരിപ്പിച്ച് കൊണ്ട് അവർ സംസാരിച്ചു.സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന ഈ സാംസ്കാരികോത്സവം കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും മാതൃകയാണെന്ന് കെ എം.മല്ലിക പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമലത സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡൻറ് അഡ്വ ആർ ഗായത്രി അധ്യക്ഷത വഹിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എ.നജീബ്, തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ സി.പി, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബു കെ.ജി , കാലടി വൈസ് പ്രസിഡണ്ട് ബൽക്കീസ് എന്നിവർ ആശംസകൾ നേർന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ജയശ്രീ നന്ദി പറഞ്ഞു. ജനുവരി ആറിന് ആരംഭിച്ച സാംസ്കാരികോത്സവം ഫെബ്രുവരി 2 വരെ നീണ്ടുനിൽക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button