KERALA

പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്; മോട്ടിവേഷണൽ സ്പീക്കർ ഫിലിപ് മമ്പാട് പിടിയിൽ

പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസിൽ മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ. മുൻ പൊലീസ് ഉദ്യോഗസ്ഥനായ ഫിലിപ് മമ്പാടിനെയാണ് നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോക്സോ കേസിൽ ഇയാള്‍ പിടിയിലായത്.

2022 സെപ്റ്റംബറിൽ നടന്ന ലൈംഗികാതിക്രമ പോക്സോ കേസിലാണ് പൊലീസ് നടപടി. കോഴിക്കോട് ചേവായൂർ സ്വദേശിയായ 16 വയസുകാരിക്കുനേരെയായിരുന്നു അതിക്രമം.
ചൈൽഡ് ലൈന് നൽകിയ പരാതിയെ തുടർന്നാണ് കേസിൽ നിയമനടപടികൾ ആരംഭിച്ചത്.

തുടർന്ന് നടത്തിയ പരിശോധനകളും തെളിവെടുപ്പുകളും അടിസ്ഥാനമാക്കി പ്രതിയെ നിലമ്പൂരിൽ നിന്ന് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതും കേസിൻ്റെ മറ്റ് വശങ്ങൾ പരിശോധിക്കുന്നതുമാണ് അന്വേഷണ സംഘത്തിൻ്റെ അടുത്ത ഘട്ടമെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രി വൈകിയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തതത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാതാപിതാക്കളെ തള്ളിപ്പറഞ്ഞ് കുട്ടികൾ ഒളിച്ചോടുന്നതിനെതിരെയും സദാചാര വിരുദ്ധതക്കെതിരെയും ഒക്കെ വൈകാരികമായി ക്ലാസ് എടുക്കുകയും ഉദ്ബോധനം നടത്തുകയും ചെയ്യുന്ന
മോട്ടിവേഷണൽ സ്പീക്കറാണ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോ പങ്കുവെക്കാറുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button