Categories: PUBLIC INFORMATION

പെട്രോള്‍– ഡീസല്‍ വില 28 രൂപ വരെ വര്‍ധിപ്പിച്ചേക്കാം; തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വരുന്നത് വിലകയറ്റം

&NewLine;<p class&equals;"wp-block-paragraph">അഞ്ചു സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഉയരുമെന്ന് റിപ്പോര്‍ട്ട്&period; രാജ്യാന്തര വിലയിലെ വര്‍ധനവ് കാരണം പെട്രോളിനും ഡീസലിനും 25-28 രൂപ വരെ വര്‍ധിപ്പിച്ചേക്കാം എന്നാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഇക്വിറ്റീസിന്‍റെ വിലയിരുത്തുന്നത്&period; എന്നാല്‍ ഒറ്റത്തവണയായി വലിയ വില വര്‍ധനവിന് പകരം ഘട്ടംഘട്ടമായി വില വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് ബ്രോക്കറേജ് റിപ്പോര്‍ട്ടില്‍ പറയുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പശ്ചിമേഷ്യന്‍ സംഘര്‍ഷം ഹോര്‍മുസ് കടലിടുക്കിലെ വ്യാപാരത്തെ ബാധിച്ചതിനാല്‍ എണ്ണ വിലയില്‍ വലിയ ചാഞ്ചാട്ടമുണ്ട്&period; സ്പോട്ട് വിലയും ഫ്യൂച്ചര്‍ വിലയും തമ്മില്‍ വ്യത്യാസം വര്‍ധിക്കുകയാണ്&period; ഇത് വിതരണത്തിലെ കടുത്ത സമ്മര്‍ദ്ദത്തെയാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു&period;<br>ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന വര്‍ധനവ് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കുകയാണ്&period; വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ ശരാശരി വിലയായ ക്രൂഡ് ബാസ്ക്കറ്റ് മാര്‍ച്ച്&comma; ഏപ്രില്‍ മാസങ്ങളില്‍ വലിയ തോതില്‍ ഉയര്‍ന്നു&period; ഇറക്കുമതിയില്‍ 13-15 ശതമാനം കുറവു വന്നിട്ടും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവില്‍ ദിനംപ്രതി 190-210 ദശലക്ഷം ഡോളറിന്‍റെ വര്‍ധനവാണ് ഉണ്ടാകുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സാഹചര്യം ഇങ്ങനെയാണെങ്കിലും ഇതുവരെ രാജ്യത്ത് പെട്രോള്‍&comma; ഡീസല്‍ വിലയില്‍ വര്‍ധനവ് വരുത്തിയിട്ടില്ല&period; ഇത് റിഫൈനറികള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു&period; റിഫൈനറികള്‍ക്ക് പ്രതിമാസം 27&comma;000 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതിലൂടെ ഉണ്ടാകുന്നത്&period; കമ്പനികള്‍ക്ക് എക്സൈസ് ഡ്യൂട്ടിയില്‍ 10 രൂപയുടെ ഇളവ് നല്‍കിയെങ്കിലും ഇതൊന്നും കമ്പനികളുടെ നഷ്ടത്തെ നികത്താന്‍ മാത്രമുള്ളതല്ലെന്നും കൊട്ടക് ഇക്വിറ്റീസ് പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പെട്രോള്‍&comma; ഡീസല്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ശക്തമാണെങ്കിലും രാഷ്ട്രീയ കാരണങ്ങളാല്‍ ഇത് വൈകുകയാണെന്ന് കൊട്ടക് ഇക്വിറ്റീസ് നിരീക്ഷിക്കുന്നു&period; ഏപ്രില്‍ 29 ന് അവസാന ഘട്ട തിരഞ്ഞെടുപ്പ് നടന്നാല്‍ ഇന്ധന വില പരിഷ്കരിക്കാനുള്ള സാധ്യതയാണ് കൊട്ടക് കാണുന്നത്&period; ക്രൂ‍ഡ് ഓയില്‍ വില ബാരലിന് 120 ഡോളറോളം എത്തിയ സാഹചര്യത്തില്‍ ലിറ്ററിന് 25-28 രൂപ വര്‍ധിക്കാമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്&period; എന്നാല്‍ ഒന്നിച്ച് വലിയ തുക വര്‍ധിപ്പിക്കില്ലെന്നും പണപ്പെരുപ്പ ആശങ്കകള്‍ പരിഗണിച്ച് ചെറിയ തുകകളായാകും വില വര്‍ധനവെന്നുമാണ് റിപ്പോര്‍ട്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

2 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

2 hours ago

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചവരിൽ പകുതിയോളവും മലപ്പുറത്ത്; ഒരാഴ്ചക്കിടെ പിടിയിലായത് 220 പേർ; കർശന നടപടിയുമായി പൊലീസ്..!

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ട കുട്ടികളിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നാണെന്ന് ഔദ്യോഗിക പൊലീസ് കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ…

2 hours ago

ഇന്ത്യയിൽ ചരിത്രം കുറിച്ച് യുപിഐ ഇടപാടുകൾ

രാജ്യത്ത് യുപിഐ ഇടപാടുകൾ പുതിയ റെക്കോർഡിലെത്തി. ഒക്ടോബറിൽ 25.47 ബില്യൺ ഇടപാടുകളിലൂടെ 31.53 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്.…

11 hours ago

പൊന്നാനിയുടെ ചരിത്രവഴികളിലൂടെ വിദ്യാർഥികളുടെ യാത്ര; ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ മാഷുമായി സംവാദം നടത്തി

പൊന്നാനി: നാടിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും അടുത്തറിയുന്നതിനായി വെളിയങ്കോട് എം.ടി.എം. കോളേജ് ഓഫ് ആർട്സ്, സയൻസ് ആൻഡ് കൊമേഴ്‌സിലെ ഇംഗ്ലീഷ്…

11 hours ago

പിഎം ശ്രീ: ദുർബല നിമിഷത്തിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയി’; ​തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിച്ച് ടി.പി. രാമകൃഷ്ണൻ

കോഴിക്കോട് : പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ കേരളം ഒപ്പിട്ടത് ഒരു ദുർബല നിമിഷത്തിലാണെന്നും അത് ചെയ്തത് ശരിയായില്ലെന്നും…

14 hours ago