KERALA
പെട്രോള്‍ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ പെട്രോളിന്102 രൂപ 7 പൈസയും ഡീസലിന് 95രൂപ 8 പൈസയുമായി. രാജ്യത്ത് പ്രകൃതിവാതക വിലയിൽ 62 ശതമാനം വർധനയുണ്ടായി. ഇതോടെ സിഎൻജി വിലയും കൂടും.