ENTERTAINMENT
പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നാളെ ശസ്ത്രക്രിയ
![](https://edappalnews.com/wp-content/uploads/2023/06/download-2-16.jpg)
![](https://edappalnews.com/wp-content/uploads/2023/06/17adfc27-c70a-4442-a385-a92dccdd3e29-1024x1024.jpg)
കൊച്ചി: നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. താരത്തിന്റെ പുതിയ ചിത്രമായ ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണത്തിനിടെയാണ് അപകടം.സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് പരിക്കേറ്റത്. നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലിനേറ്റ പരിക്ക് നിസ്സാരമല്ലെന്നാണ് സൂചന. നാളെ ശസ്ത്രക്രിയ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.മറയൂരിലാണ് ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണം.
![](http://edappalnews.com/wp-content/uploads/2025/01/logo.png)