KERALA

പൂവൻ കോഴിയുടെ കൂവൽ ശല്യമാകുന്നു എന്ന് പരാതി; കോഴിക്കൂട് മാറ്റാൻ ഉത്തരവ് നൽകി ആർ.ഡി.ഒ

പത്തനംതിട്ട: അടൂരിൽ അയൽവാസിയുടെ പൂവൻ കോഴിയുടെ കൂവൽ ശല്യമാകുന്നു എന്ന പരാതിയിൽ നടപടിയുമായി ആർ.ഡി.ഒ. അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പാണ് തന്റെ അയൽവാസിയുടെ പൂവൻ കോഴി കൂവുന്നത് ശല്യമാകുന്നു എന്ന പരാതി നൽകിയത്. ഇതോടെ ഇയാളുടെ അയൽവാസി പള്ളിക്കൽ കൊച്ചു തറയിൽ അനിൽ കുമാറിന്റെ വീടിനു മുകളിലെ നിലയിൽ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് അവിടെ നിന്നും മാറ്റണമെന്ന് അടൂർ ആർ.ഡി.ഒ. ബി.രാധാകൃഷ്ണൻ നിർദ്ദേശം നൽകി,പുലർച്ചെ മൂന്നു മുതൽ പൂവൻകോഴി കൂവുന്നത് കാരണം സ്വൈര്യ ജീവിതത്തിന് തടസമുണ്ടെന്ന് കാണിച്ചാണ് രാധാകൃഷ്ണക്കുറുപ്പ് അടൂർ ആർ.ഡി.ഒയ്ക്ക് പരാതി നൽകിയത്. പരാതിയിന്മേൽ ഇരുകൂട്ടരുടേയും വാദം കേട്ട ശേഷം സ്ഥലപരിശോധനയും നടത്തി. കെട്ടിടത്തിന്റെ മുകളിൽ വളർത്തുന്ന കോഴികളുടെ കൂവൽ പ്രായമായതും രോഗാവസ്ഥയിൽ കഴിയുന്നതുമായ പരാതിക്കാരന് രാത്രിയിൽ സ്വസ്ഥമായി ഉറങ്ങുന്നതിന് തടസം ഉണ്ടാക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ഇതോടെ അനിൽ കുമാർ താമസിക്കുന്ന വീടിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട് അവിടെ നിന്നും വീടിന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റണമെന്നും ആർ.ഡി.ഒ. ഇറക്കിയ ഉത്തരവിൽ പറയുന്നു. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനുള്ളിൽ നിർദേശം പാലിക്കണമെന്നും ഇതിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button