എടപ്പാൾ : എടപ്പാള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം മുതല്‍ ഇന്നേവരെ പഠിച്ചവരെയും പഠിപ്പിച്ചവരെയും ഉള്‍പ്പെടുത്തി പൂര്‍വ വിദ്യാര്‍ഥി അധ്യാപക മഹാസംഗമം സ്മൃതിപര്‍വ്വം 2023 മെയ് 7ന് രാവിലെ 9മുതല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ വിദ്യാസ്മൃതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മഹാസംഗമം പൂര്‍വ വിദ്യാര്‍ഥിയും കായിക-വഖഫ് മന്ത്രിയുമായ വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും.അധ്യാപക ആദരം, പൂര്‍വ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, ഗാനമേള തുടങ്ങിയവ അരങ്ങേറും.