KERALA

പൂരം വെടിക്കെട്ട്;’കേന്ദ്രമന്ത്രിയെക്കൊണ്ട് രാത്രി പന്ത്രണ്ടിന് ഒപ്പിടിപ്പിച്ചു- സുരേഷ് ഗോപി

തൃശ്ശൂര്‍ പൂരം നടത്തിപ്പിനായുള്ള അനുമതി സംബന്ധിപ്പിച്ച് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും തുടർന്ന് ഓസ്ട്രേലിയയിലായിരുന്ന വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിനെക്കൊണ്ട് ഏകദേശം രാത്രി പന്ത്രണ്ട് മണിയ്ക്ക് ഒപ്പിടുവിക്കുകയായിരുന്നെന്നും സുരേഷ് ഗോപി.

താന്‍ പാര്‍ലമെന്‍റില്‍ അംഗമായിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുമ്പോഴാണ് തൃശ്ശൂരില്‍ വച്ച് സുരേഷ് ഗോപി ഈ കാര്യം അറിയിച്ചത്. കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജൻസിയായ പെസോയാണ് (പെട്രോളിയം ആൻഡ് എക്‌സ്‌‌പ്ളോസീവ്‌സ് സേഫ്‌റ്റി ഓർഗനൈസേഷൻ) പൂരത്തിലെ വെടിക്കെട്ടിന് അനുമതി നൽകിയത്.

തൃശൂർ പൂരം (Thrissur Pooram) വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജൻസിയായ ‘പെസോ ‘ ആണ് അനുമതി നൽകിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതിയുള്ളത്. ഇതിന് പുറമെയുള്ള വസ്തുക്കൾ വെടിക്കെട്ടിന് ഉപയോഗിക്കരുത്. മെയ് എട്ടിന് സാംപിൾ വെടിക്കെട്ടും മേയ് പതിനൊന്നിന് പുലർച്ചെ പ്രധാന വെടിക്കെട്ടും നടത്തും. മെയ് പത്തിനാണ് തൃശൂർ പൂരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button