NATIONAL

പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ആറുപേർ മരിച്ചു

പൂനെയിലെ യേർവാദയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് ആറുപേർ മരിച്ചു. നിരവധിപേർക്ക് ഗുരുതര പരിക്കേറ്റു. മരിച്ച തൊഴിലാളികൾ ബിഹാർ സ്വദേശികളാണ്. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മാളിനുവേണ്ടി കെട്ടിപ്പൊക്കിയ ഭീമൻ സ്റ്റീൽ പൊട്ടിവീണതാണ് അപകടത്തിന് കാരണം. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ സ്റ്റീൽ ബാറുകൾ മുറിച്ചു മാറ്റിയാണ് തൊഴിലാളികളെ പുറത്തെടുത്തത്. അഞ്ച് തൊഴിലാളികളും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button