EDAPPAL
പൂക്കരത്തറ ദാറുൽ ഹിദായയിൽ മെന്റൽ ഹെൽത്ത് ക്ലാസ്സ് സംഘടിപ്പിച്ചു

എടപ്പാൾ: ദയ പാലിയേറ്റിവ് കെയറിന്റെ നേതൃത്വത്തിൽ, എം ഹാറ്റുമായി സഹകരിച്ച്, പൂക്കരത്തറ ദാറുൽ ഹിദായ സ്ക്കൂളിൽ വെച്ച് ജെ.ആർ.സി. അംഗങ്ങൾക്ക് മെന്റൽ ഹെൽത്തിനെക്കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ. ഷെഹ്മ അബ്ദു റഹിമാൻ, എം. ഹാറ്റ് സോഷ്യൽ വർക്കർ രജിത എന്നിവർ ക്ലാസ് നയിച്ചു. സെയ്തലവി മാസ്റ്റർ സ്വാഗതവും, ഹെഡ് മാസ്റ്റർ അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബെൻഷ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. ദയ പാലിയേറ്റീവിന്റെ പ്രതിനിധികളായ ജലീൽ കടയിൽ, ഷഹനാസ് ,നിഷിദ റബ്ബ് എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ ജുനൈദ ടീച്ചർ നന്ദി പറഞ്ഞു.

