EDAPPAL

പൂക്കരത്തറ തളി ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷം -ഫിബ്രവരി 15 -ഞായറാഴ്ച ആഘോഷിക്കും.

എടപ്പാള്‍ : പൂക്കരത്തറ തളി ശിവക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി ആഘോഷം 2026 ഫിബ്രവരി 15 – ഞായറാഴ്ച ആഘോഷിക്കും.
ഫിബ്രവരി 15 – ഞായറാഴ്ച
ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ (കുട്ടൻ) നമ്പൂതിരിപ്പാട്, മേല്‍ശാന്തി സതീഷ് ദേശ്മുഘ് എന്നിവരുടെ കാര്‍മികത്വത്തില്‍ രാവിലെ 4.00 മണി മുതൽ നിര്‍മ്മാല്യദര്‍ശനം, അഭിഷേകം, ഇളനീർ ധാര, ശ്രീരുദ്രധാര ,നിവേദ്യം , 5:30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം ,
6 മണിക്ക് ഉഷപൂജ , 7:30 ന് നവകം , പഞ്ചഗവ്യം , 10:00 ന് ഉച്ചപൂജ , 10:30 ന് എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാവും.

പ്രഭാത ഭക്ഷണവിതരണവും ഉണ്ടായിരിക്കും .

വൈകീട്ട് 4:00 ന് മേളത്തോടുകൂടി പുറത്തേക്ക് എഴുന്നള്ളിപ്പ്, തുടർന്ന് വിവിധ പൂരാഘോഷ കമ്മിറ്റികൾ ഒരുക്കുന്ന വരവുകൾ ഉണ്ടായിരിക്കുന്നതാണ്.

വൈകീട്ട് 6:30 ന് ദീപാരാധന രാത്രി 8ന് ശിവരാത്രി പൂജ , തുടർന്ന് 09.00 ന് – ശുകപുരം രഞ്ജിത്ത് & പാർട്ടി അവതരിപ്പിക്കുന്ന തായമ്പക, 10.00 ന് അത്താഴപൂജ, വിളക്കിനെഴുന്നള്ളിപ്പ് , രാത്രി 10.30 ന് കലാമണ്ഡലം ഷിംല രാജേഷിൻ്റെ നേതൃത്വത്തിൽ സൗപർണിക കലാക്ഷേത്രം ചങ്ങരംകുളം അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ എന്നിവ ഉണ്ടായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button