CHANGARAMKULAMLocal news
പുസ്തക വിതരണവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു
എറവക്കാട്: യുവമോർച്ച കപ്പൂർ പഞ്ചായത്ത് കമ്മറ്റിയുടെയും, ഞാവലിൻകാട് ബൂത്ത് കമ്മറ്റിയുടെയും നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദനവും മ പുസ്തക വിതരണവും സംഘടിപ്പിച്ചു.
എം അശോകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ Dr. നിവേദിത ഉദ്ഘാടനം നിർവഹിച്ചു.
ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട്, ജനറൽ സെക്രട്ടറി കെ നാരായണൻ കുട്ടി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീരാഗ് ചാലിശ്ശേരി, ജനറൽ സെക്രട്ടറി രാഗേഷ് കാഞ്ഞിരത്താണി, ബിജെപി കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പി , സുധീഷ് കാഞ്ഞിരത്താണി, രാമചന്ദ്രൻ ടി പി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.