EDAPPAL
പുസ്തകപ്രകാശനം 28ന്
എടപ്പാൾ : പൂമുഖം ബുക്സിന്റെ ‘അനുരാഗ നദിയിലെ തോണി’ എന്ന കവിത–കുറിപ്പ് സമാഹാരം ഡിസംബർ 28 ഞായറാഴ്ച രാവിലെ 10ന് ജനത എ.എൽ.പി സ്കൂളിൽ പ്രകാശനം ചെയ്യും. പ്രമുഖ കവി-എഴുത്തുകാരൻ എടപ്പാൾ സി. സുബ്രഹ്മണ്യൻ പുസ്തകപ്രകാശനം നിർവഹിക്കും. കവി അബ്ദുള്ള പേരാമ്പ്ര മുഖ്യാതിഥിയാകും.
എഡിറ്റർ ഫാറൂഖ് എ.എം.യുടെ ആദ്യ സമാഹാരമായ പുസ്തകത്തിന്റെ പരിചയം ചെറുകഥാകൃത്ത് സോമൻ ചെമ്പ്രേത്ത് നടത്തും. ഡോ. എ.കെ. യൂസഫ് പുസ്തകം ഏറ്റുവാങ്ങും. തുടർന്ന് കാവ്യാലയം സാഹിത്യ കൂട്ടായ്മ യു.പി വിഭാഗം കുട്ടികൾക്കായി കവിതാരചനാ മത്സരവും സംഘടിപ്പിക്കും.