Local newsMALAPPURAM

പുള്ളിപ്പാടം കടവിൽ 
തൂക്കുപാലം ഉയരും

മുഖ്യമന്ത്രിയെ കണ്ട് പാലത്തിന്റെ ആവശ്യങ്ങൾ അടങ്ങിയ നിവേദനം നൽകുന്ന -ഇസയും കൂട്ടുകാരികളും (ഫയൽ ചിത്രം)

എടവണ്ണ ഇസയുടെയും കൂട്ടുകാരികളുടെയും സ്വപ്‌നം പൂവണിയുന്നു. ചാലിയാർ പുഴക്കുകുറുകെ മമ്പാട്‌ പുള്ളിപ്പാടം കടവിൽ പുതിയ തൂക്കുപാലം ഉയരും. പാലം നിർമിക്കാൻ 3.42 കോടി രൂപയാണ്‌ സർക്കാർ അനുവദിച്ചത്‌. മമ്പാട് പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിനെ തുടർന്ന്‌ ടെൻഡർ നടപടി പൂർത്തിയായി. നിർമാണം ഉടൻ തുടങ്ങും. 2018ലെ പ്രളയത്തിലാണ് തൂക്കുപാലം പൂർണമായും തകർന്നത്‌. പുതിയ തൂക്കുപാലത്തിനായി പുള്ളിപ്പാടത്തെ വിദ്യാർഥിയായ ഇസയും കൂട്ടുകാരികളും മുഖ്യമന്ത്രി പിണറായി വിജയന്‌ കത്ത്‌ അയച്ചിരുന്നു. തുടർന്ന്‌ മുഖ്യമന്ത്രി കുട്ടികൾക്ക്‌ കാണാനായി സമയം നൽകി. അങ്ങനെ ഇസയും കൂട്ടുകാരികളും രക്ഷിതാക്കളും മമ്പാട് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അഹമ്മദ് ഉൾപ്പെടുന്ന സംഘം തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ കണ്ട്‌ നിവേദനം നൽകുകയായിരുന്നു. തുടർന്ന്‌ 2.81 കോടി രൂപ അനുവദിച്ചില്ലെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടപടി പൂർത്തീകരിക്കാനായില്ല. തുടർന്നാണ്‌ തുക വർധിപ്പിച്ചത്‌. തൂക്കുപാലം യാഥാർഥ്യമാകുന്നതോടെ മമ്പാട് പഞ്ചായത്തിലെ ഉള്ളിപ്പാടം, കരിക്കാട്ടുമണ്ണ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് എളുപ്പത്തിൽ മമ്പാട് ടൗണിൽ എത്തിച്ചേരാൻ കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button