Local news
പുറത്തൂര്‍ പടിഞ്ഞാറേക്കരയില്‍ കണ്ടത് പുലി തന്നെ; സ്ഥിരീകരിച്ച് ഫോറസ്‌റ് ഡിപ്പാര്‍ട്ട്‌മെന്റ്
![](https://edappalnews.com/wp-content/uploads/2024/12/leop-1733864000.jpg)
പുറത്തൂര്‍ : പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കാട്ടിലെ പള്ളിയില്‍ കണ്ടത് പുലിയെ തന്നെയെന്ന് ഫോറസ്റ്റ് അധികൃതര്‍ സ്ഥിരീകരിച്ചു. ഫോറസ്റ്റ് അധികൃതര്‍ സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ജനങ്ങള്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങി നടക്കരുത്, പുറത്തിറങ്ങുകയാണെങ്കില്‍ കയ്യില്‍ ടോര്‍ച്ച് കരുതുക, കുട്ടികളെ ഒറ്റയ്ക്ക് പുറത്ത് വിടാതിരിക്കുക, വീടുകളില്‍ പരമാവധി ലൈറ്റുകള്‍ ഇട്ടുവെക്കുക. പൊന്നാനി ഭാഗത്തും രാത്രി സഞ്ചാരം ഒഴിവാക്കണം. കുട്ടികള്‍ രാത്രി ഈ ഭാഗത്ത് വരരുതെന്നും അറിയിപ്പ്. രാത്രി ചൂണ്ടയിടാന്‍ വരുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു
![](http://edappalnews.com/wp-content/uploads/2025/01/logo.png)