EDAPPALLocal news
പുറങ്ങ് ടി.മൊയ്തീൻ മുസ്ലിയാരെ പൊന്നാനി മേഖലഎസ്.കെ.ജെ.എം കമ്മിറ്റി അനുസ്മരിച്ചു
![](https://edappalnews.com/wp-content/uploads/2023/07/download-6-8.jpg)
![](https://edappalnews.com/wp-content/uploads/2023/07/IMG-20230627-WA0832-999x1024-2.jpg)
എടപ്പാൾ: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സമുന്നത നേതാവുമായിരുന്ന പുറങ്ങ് ടി.മൊയ്തീൻ മുസ്ലിയാരെ പൊന്നാനി മേഖലഎസ്.കെ.ജെ.എം കമ്മിറ്റി അനുസ്മരിച്ചു. മുഫത്തിശ് അനീസ് ഫൈസി ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻഎ.കെ.കെ മരക്കാർ മൗലവി അധ്യക്ഷനായി. എ.കെ ഖാസിം ഫൈസി പോത്തനൂർ അനുസ്മരണ പ്രഭാഷണം നടത്തി. ടി.എ റഷീദ് ഫൈസി, കെ.വി.എ മജീദ് ഫൈസി, എ.വി.എ അസിസ് മുസ്ലിയാർ, വി.കെ മുഹമ്മദ് മുസ്ലിയാർ, കെ.സെയ്ദ് ഹാജി, സയ്യിദ് ഇർഷാദ് ജമൈലുല്ലി തങ്ങൾ, സയ്യിദ് നൗഫൽ ശിഹാബ് തങ്ങൾ, മുഹമ്മദ് മുസ്‌ലിയാർമാരാമറ്റം, ഉമർ പുറങ്ങ്, മുഹമ്മദ് റാഫി അൻവരി, വി.പി ഹസ്സൻ പുറങ്ങ്, ഹംസ മുസ്ലിയാർപുറങ്ങ് സംസാരിച്ചു.വളയംകുളംമൂസ മുസ്ലിയാർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.
![](http://edappalnews.com/wp-content/uploads/2025/01/logo.png)