PONNANI

പുതു പൊന്നാനിയിൽ യുവാക്കളെ സംഘം ചേർന്ന് മർദിച്ച കേസിൽ 4 പ്രതികൾ അറസ്റ്റിൽ

പുതു പൊന്നാനി കിണർ പരിസരത്ത് കഴിഞ്ഞ വെള്ളിയാഴ്ച പുതു പൊന്നാനി സ്വദേശികളായ അഫ്നസിനെയും ഷഹീറിനെയും സംഘം ചേർന്ന് മർദിച്ച് കൈ ഒടിക്കുകയും മൂക്കിന് ഇടിച്ചു പരിക്കേല്പിക്കുകയും ചെയ്ത കേസിൽ പാലപ്പെട്ടി കാപ്പുരിന്റെ അൻസാർ എന്ന മങ്കാത്ത അൻസാർ 28 വയസ്സ് പൊന്നാനി പള്ളിപ്പടി കോയാലിക്കനകത്ത് അബ്ദുൽ മജീദ് 29 വയസ്സ് മുല്ല റോഡിൽ പുത്തൻ പുരയിൽ അബ്ദുൽ ഖാദർ എന്ന ശിഹാബ് 32 വയസ്സ് മുക്കാടി പറമ്പിൽ അബ്ദുൽ മനാഫ് 25 വയസ്സ് എന്നിവരെയാണ് പൊന്നാനി ഇൻസ്‌പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ ബിബിൻ സിവി പ്രോബേഷൻ എസ്‌ഐ മഹേഷ്‌ കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്,നാസർ, പ്രശാന്ത് കുമാർ എസ്, എന്നിവരടങ്ങിയ അന്വേഷണ സംഘം പല സ്ഥലങ്ങളിൽ നിന്നായി പിടികൂടിയത്.

കേസിൽ ഇനി ഒളിവിൽ പോയ പള്ളിപ്പടി സ്വദേശികളായ ഷാഫി, ജാസിർ മമ്മാലി എന്നീ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button