PONNANI
പുതുവർഷ സമ്മാനമായി കർമ പാലമൊരുങ്ങുന്നു
പൊന്നാനി : ഭാരതപ്പുഴയ്ക്കും പൊന്നാനിക്കും അലങ്കാരമായി കർമ പാലമൊരുങ്ങി. പുതുവർഷത്തിൽ പാലം നാടിനു സമർപ്പിക്കും. പുഴയുടെ സൗന്ദര്യം കണ്ട് ഇനി കർമ റോഡിലൂടെ പൊന്നാനി ഹാർബറിലേക്കെത്താം. ചമ്രവട്ടം കടവിൽനിന്ന് ഫിഷിങ് ഹാർബർ വരെ 5.8 കിലോമീറ്റർ ദൂരത്തിൽ മനോഹരമായ പുഴയോര പാതയാണ് യാഥാർഥ്യമാകുന്നത്.
പാലത്തിന്റെ അവസാനവട്ട ജോലികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. റബറൈസ്ഡ് ടാറിങ് അടുത്ത ദിവസം ആരംഭിക്കും. വൈദ്യുതീകരണ ജോലികൾ കെൽട്രോണിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. പെയിന്റിങ് നടന്നുവരികയാണ്. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു പാലം നിർമാണച്ചുമതല. പണികൾ വേഗത്തിൽ തന്നെ കരാറുകാർ പൂർത്തീകരിച്ചു.