Local newsVELIYAMKODE
പുതുപൊന്നാനി എ.യു.പി.സ്ക്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു
പൊന്നാനി: പുതുപൊന്നാനി ചിന്ത ലൈബ്രറിയുടെ നേതൃത്വത്തിൽ പുതുപൊന്നാനി എ.യു.പി.സ്ക്കൂളിൽ എഴുത്തുപെട്ടി സ്ഥാപിച്ചു.ഓരോ മാസവും വിദ്യാർത്ഥികൾ അവർ വായിച്ച പുസ്തകങ്ങളെ കുറിച്ച് കുറിപ്പ് എഴുതുകയും എഴുത്തുപെട്ടിയിൽ നിക്ഷേപിക്കുകയും ചെയ്യുകയും മികച്ച വായനാക്കുറിപ്പ് എഴുതിയ വിദ്യാർത്ഥിക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്യുന്ന പദ്ധതിയാണിത്.എല്ലാ മാസവും മികച്ച വായനക്കുറിപ്പ് എഴുതിയ വിദ്യാർത്ഥിയെ ഇതിലൂടെ കണ്ടെത്തും പ്രശസ്ത സാഹിത്യകാരൻ ഷൗക്കത്തലി ഖാൻ ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപകൻ വി.കെ അനസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.