CHANGARAMKULAM

പുതുതലമുറയുടെ ആവശ്യങ്ങൾ പരിഗണിക്കുന്ന ഭരണ സംവിധാനം വരും: മുനവ്വറലി തങ്ങൾ


ചങ്ങരംകുളം:-പുതിയകാലഘട്ടത്തിനനുസരിച്ച് ഭാവി തലമുറയുടെ അഭിരുചിയും ആവശ്യങ്ങളും തിരിച്ചറിയുന്ന ഭരണ സംവിധാനം കേരളത്തിൽ അധികാരത്തിൽ വരുമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

സാങ്കേതിക വിദ്യ അനുദിനം വളർച്ച നേടുമ്പോൾ അതിനൊപ്പം വളരാൻ ശേഷിയുള്ള യുവതക്ക് സാധ്യതകളും അവസരങ്ങളും ഒരുക്കാൻ കഴിയുന്ന സംവിധാനം യു.ഡി.എഫ് അധികാരത്തിൽ വന്നാൽ സാധ്യമാകുമെന്നും തങ്ങൾ പറഞ്ഞു. പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി നൗഷാദലിയുടെ വിജയ സേന 2026 പരിശീലന ക്യാമ്പ് ചങ്ങരംകുളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുനവ്വറലി തങ്ങൾ. മണ്ഡലത്തിലെ വളണ്ടിയർമാർക്കുള്ള ട്രയിനിങ് പ്രോഗ്രാമായിരുന്നു എഫ് എൽ ജി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നത്. 20 വർഷത്തെ പൊന്നാനിയുടെ നേർചിത്രങ്ങളുടെ പ്രദർശനവും നടന്നു. പി.പി യൂസഫലി അദ്ധ്യക്ഷനായി. അഷ്റഫ് കോക്കൂർ,ഷംസു കല്യാട്ടേൽ സിദ്ദിഖ് പന്താവൂർ, സി.എം യുസഫ്, ഫൈസൽ തങ്ങൾ, എം. വി ശ്രീധരൻ മാസ്റ്റർ ഷാനവാസ് വട്ടത്തൂർ, ഷമീർ ഇടിയാട്ടേൽ, പി.ടി ഖാദർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button