Local newsPONNANI

പുതിയ റോഡുകൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പൊന്നാനി നഗരസഭയിൽ യുഡിഫ് കൗണ്‍ സിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു

പൊന്നാനി:പൊന്നാനി നഗരസഭയിൽ കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷമായി വാർഡുകളിലേക്ക് പുതിയ റോഡുകൾ അനുവദിക്കാത്തതിൽ  പ്രതിഷേധിച്ച് യുഡിഫ് കൗസിലർമാരുടെ നേതൃത്വത്തിൽ കൗൺസിൽ യോഗത്തിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.പ്രതിഷേധം കാരണം അജണ്ടകൾ  പൂർത്തീകരിക്കാതെ കൗൺസിൽ യോഗം പിരിച്ചുവിട്ടു.ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് നഗരസഭാ ഭരണസമിതി സ്വീകരിക്കുന്നതെന്നും പൊതുമരാമത്ത് പ്രവർത്തികൾക്കായുള്ള ഫണ്ട് വിനിയോഗത്തിൽ നഗരസഭ കാണിക്കുന്ന കടുത്ത അലംഭാവമാണ്  രണ്ട് വർഷമായി പുതിയ റോഡുകൾ  അനുവദിക്കാത്ത സാഹചര്യത്തിലേക്ക്  എത്തിച്ചിട്ടുള്ളതെന്നും യുഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. 2023-24 സാമ്പത്തിക വർഷത്തെ പദ്ധതികളിലും ജനറൽ വിഭാഗത്തിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങൾക്ക് ആശ്വാസമേകുന്ന കാര്യമായ ഒരു പദ്ധതിയും ഉൾപ്പെടുത്തിയിട്ടില്ലെന്നും ജില്ലയിലെയും സംസ്ഥാനത്തെയും തദ്ദേശ സ്ഥാപനങ്ങളിൽ അടിസ്ഥാന വികസന  മേഖലയിൽ രണ്ട് വർഷമായി പുതിയ റോഡുകൾ അനുവദിക്കാത്ത ഏക നഗരസഭയായി പൊന്നാനി നഗരസഭ മാറിയിരിക്കുകയാണെന്നും ആരോപിച്ചാണ് പ്രതിഷേധം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button