CHANGARAMKULAM
പുതിയ ഓഫീസ് ഉദ്ഘാടനവും ഓണാഘോഷവും,ക്ഷീര കര്‍ഷകര്‍ക്കുള്ള ആദരവും നടന്നു

ചങ്ങരംകുളം:കോക്കൂർ ക്ഷീര സഹകരണ സംഘം ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിക്കുന്നതിന്റെ ഉദ്ഘാടനവും ഓണാഘോഷവും നടന്നു.മിൽമ ചെയർമാൻ കെ എസ് മണി ഉദ്ഘാടനം നിർവഹിച്ചു,കോക്കൂർ ക്ഷീര സഹകരണസംഘം പ്രസിഡണ്ട് അഷറഫ് കോക്കൂർ അധ്യക്ഷത വഹിച്ചു,മിൽമ മേഖല ഡയറക്ടർ സണ്ണി ജോസഫ് പഞ്ചായത്തിൽ നിന്നും കർഷക അവാർഡ് ലഭിച്ചവരെ ആദരിക്കൽ നടത്തി,പട്ടാമ്പി യൂണിറ്റ് പി ഐ ഹെഡ് നാരായണൻകുട്ടി എം, പെരുമ്പടപ്പ് ക്ഷീരവികസന ഓഫീസർ മുഹ്സിൻ മൊയ്തീൻ, മിൽമ മേഖല ഡയറക്ടർ സുഹൈൽ, പട്ടാമ്പി യൂണിറ്റ് പി ഐ സൂപ്പർവൈസർ ഷീജ, പ്രേംകുമാർ കോട്ടെ പാട്ട്, വി വി മുഹമ്മദ്, എന്നിവർ പ്രസംഗിച്ചു ഹമീദ് എൻ കോക്കൂർ, സ്വാഗതവും റഫീഖ് കെ വി നന്ദിയും പറഞ്ഞു
