പുതിയ അഞ്ച് പ്രീ പെയ്ഡ് പ്ലാനുകളുമായി വിഐ

പുതിയ അഞ്ച് പ്രീപെയ്ഡ് പ്ലാനുകളുമായി വോഡഫോണ്‍ ഐഡിയ. 29 രൂപ മുതല്‍ 319 രൂപയുടെ വരെ ഫോര്‍ ജി നെറ്റ് ഓഫറുകളുമായാണ് വി ഐ രംഗത്തെത്തിയിരിക്കുന്നത്. ടെലികോം കമ്പനികള്‍ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കുയര്‍ത്തിയ സാഹചര്യത്തില്‍ വരിക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന പ്ലാനുകളുമായി വിപണിയില്‍ വേറിട്ടുനില്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ പ്രഖ്യാപനം. വലിയ പ്ലാനുകള്‍ ആവശ്യമില്ലാത്തവര്‍ക്ക് ഇവ സഹായകരമായേക്കും.
ആഡ് ഓണ്‍ പ്ലാനാണ് വോഡഫോണിന്റെ 29 രൂപയുടെ പ്ലാന്‍. പ്രതിദിന ഡാറ്റ കഴിഞ്ഞാല്‍ 29 രൂപ ഉപയോഗിച്ച് റീചാര്‍ഞ്ച് ചെയാം. രണ്ട് ദിവസത്തെ കാലാവധിയില്‍ രണ്ട് ജിബി ഉപയോഗിക്കാം. 39 രൂപയുടേത് പ്രീപെയ്ഡ് പ്ലാനും 4 ജി ഡേറ്റ വൗച്ചറും ചേര്‍ന്നതാണ്. ഈ പ്ലാനില്‍ 3 ജിബി എഫ്യുപി ഡാറ്റയുടെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്നു. ഏഴ് ദിവസമാണ് കാലാവധി. ഗുജറാത്ത് സര്‍ക്കിളില്‍ മാത്രമാണ് ഈ പ്ലാന്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. 98 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പല സര്‍ക്കിളുകളിലും പല രീതിയിലാണ്. ഗുജറാത്ത് സര്‍ക്കിളില്‍ 21 ദിവസത്തേക്ക് ഒമ്പത് ജിബി ഫോര്‍ ജി ഡേറ്റ ആസ്വദിക്കാനാകും. മഹാരാഷ്ട്രയിലും ഗോവയിലും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും 200 എംബി ഡേറ്റയും 15 ദിവസത്തേക്ക് ലഭിക്കും.
195 രൂപക്ക് 200 എംബി ഡാറ്റ, 15 ദിവസത്തെ വാലിഡിറ്റി എന്നിവ കിട്ടും. 319 രൂപയുടെ പുതിയ പ്ലാന്‍ കൂടിയുണ്ട്. ഇതില്‍ 100 എസ്എംഎസും 2 ജിബി ഡാറ്റയും പരമാവധി വോയിസ് കോളും ലഭിക്കും. 195 രൂപയ്ക്ക് രണ്ട് ജിബി എഫ്‌യുപി ഡേറ്റയും 300 എസ്എംഎസും പരിധിയില്ലാത്ത വോയ്‌സ് കോളും. 31 ദിവസമാണ് സമയപരിധി. 319 രൂപയുടെ പ്ലാനാണ് പുതുതായി പ്രഖ്യാപിച്ചതില്‍ ഏറ്റവും ഉയര്‍ന്നത്. പരിധിയില്ലാത്ത വോയ്‌സ് കോള്‍, ദിനേന 100 എസ്എംഎസ്, ദിവസവും രണ്ട് ജിബി ഡേറ്റ വീതം എന്നിവയാണ് ലഭിക്കുക. ബിഞ്ച് ഓള്‍ നൈറ്റ്, ഡേറ്റ റോള്‍ ഓവര്‍, ഡേറ്റ ഡിലൈറ്റ്‌സ് എന്നിവയും ഒപ്പമുണ്ട്.
