പുകയില വിമുക്ത വിദ്യാലയത്തിനൊരുങ്ങി തൃക്കണാപുരം എ.എം.എൽ.പി സ്കൂൾ

തവനൂർ : പുകയില വിമുക്ത വിദ്യാലയമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി തൃക്കണാപുരം എ.എം.എൽ.പി.സ്കൂളിൻ്റെ നേതൃത്വത്തിൽ പുകയില – ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികൾ നടത്തി. വിദ്യാലയത്തിൽ
ബോധവത്ക്കരണ സന്ദേശ ബോർഡുകളും ,പരിസരത്ത് മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു. വിദ്യാർത്ഥികളുടേയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടന്നത്. തവനൂർ ഗ്രാമ പഞ്ചായത്തും,ആരോഗ്യ വകുപ്പുമാണ് പുകയില വിമുക്ത വിദ്യാലയ സർട്ടിഫിക്കേറ്റ് നൽകുന്നത്.മെഡിക്കൽ ഓഫീസർ ഡോ. ഷാജി അറയ്ക്കലിൻ്റെ നേതൃത്വത്തിലാണ് സർട്ടിഫിക്കേഷൻ പരിശോധന നടത്തുന്നത്. വിദ്യാലയത്തിൽ പുകയില വിമുക്ത
പ്രവർത്തനങ്ങൾക്ക് സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡണ്ട് കെ.ഉണ്ണികൃഷ്ണൻ, ആരോഗ്യ പ്രവത്തകനായ
രാജേഷ് പ്രശാന്തിയിൽ, അദ്ധ്യാപകരായ രോഷ്ണി ചന്ദ്രൻ, എം.അതുൽ, തസ്നി, അർജ്ജുൻ മോഹൻ, വിദ്യാർത്ഥികളായ മുഹമ്മദ് അംദൻ, മുഹമ്മദ് റസീൻ, ലഫാ മെഹറിൻ എന്നിവർ നേതൃത്വം നൽകി.
വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിലും പരിസരത്തും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുന്നതിന് പദ്ധതിയുണ്ട്.













