പുകയിലരഹിത വിദ്യാലയം, സൂചന ബോർഡുകൾ നൽകി.

വട്ടംകുളം | ഗ്രാമപഞ്ചായത്തിലെ സ്കൂളുകൾ സമ്പൂർണ്ണ പുകയിലരഹിത വിദ്യാലയ പ്രഖ്യാപനം നടത്തുന്നതിൻ്റെ ഭാഗമായി വിദ്യാലയങ്ങൾക്കുള്ള സൂചന ബോർഡുകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.എ നജീബ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ പനച്ചിക്കൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ഇ.എസ്.സുകുമാരൻ, സ്കൂൾ പ്രിൻസിപ്പിൽ കെ.എം.അബ്ദുൾ ഗഫൂർ, പ്രധാന അദ്ധ്യാപകൻ എ.കെ.ഷൗക്കത്തലി, പി.രഘുനാഥ്, പി.ശോഭന, പി.വി.ബിന്ദു, ഹെൽത്ത് ഇൻസ്പെക്ടർ കെ.സി.മണിലാൽ, സതീഷ് അയ്യാപ്പിൽ, എം.പി.രേഖ, രേഷ്മ പ്രവീൺ, എസ്.അർച്ചന എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും നൂറുവാര പരിധിയിൽ പുകയില നിരോധന മേഖല അടയാളമായി മഞ്ഞ രേഖ വരക്കും. ജാഗ്രത സമിതികൾ പുനസംഘടിപ്പിക്കും. അദ്ധ്യാപകർക്ക് പരിശീലനം നൽകും.ജൂൺ മാസം വിദ്യാലയങ്ങൾ തുറക്കുമ്പോൾ പുകയിലരഹിത വിദ്യാലയ പ്രഖ്യാപനം നടത്തും. വിദ്യാലയ പരിസരങ്ങൾ ലഹരി വിമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
