Local newsMALAPPURAM
പീഡനശ്രമം: പ്രതി 25 വർഷത്തിനുശേഷം അറസ്റ്റിൽ
![](https://edappalnews.com/wp-content/uploads/2023/07/1dc5a19e-36ea-4cba-9b65-f48378c62d71.jpg)
![](https://edappalnews.com/wp-content/uploads/2023/07/FB_IMG_1684432641013-3-903x1024.jpg)
വണ്ടൂർ(മലപ്പുറം) : പോരൂരിലെ ബന്ധുവീട്ടിലെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി 25 വർഷത്തിനു ശേഷം അറസ്റ്റിൽ. എറണാകുളം കോതമംഗലം പാലമറ്റം ജയനാണ് (54) അറസ്റ്റിലായത്. പരാതിയെത്തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ പ്രതി ഒളിവിൽ പോകുകയായിരുന്നു. വർഷങ്ങളോളം അന്വേഷണം നടത്തിയിട്ടും പിടികൂടാനായില്ല. പ്രതി നാട്ടിലെത്താറുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നു നടത്തിയ രഹസ്യ നിരീക്ഷണത്തിലാണു സിപിഒമാരായ കെ.ടി.ശ്രീജിത്, മഹേഷ് എന്നിവർ കോതമംഗലത്തെ വീട്ടിൽനിന്നു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)