Local newsPONNANI

പി സി ഡബ്ലിയു എഫിൻ്റെ നേതൃത്വത്തിൽ കർഷക ദിനാചരണം നടന്നു

പൊന്നാനി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർഗ്രീൻ കർഷക ദിനാചരണം വളരെ വിപുലമായി ആചരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. ഭാരത് സർക്കാർ കൃഷി വിജ്ഞാൻ കേന്ദ്രം മലപ്പുറം കോഡിനേറ്റർ ഡോ:പ്രിയ ജി മേനോൻ മുഖ്യാതിഥിയായി എത്തി. കർഷകദിന സന്ദേശവും അവർ നേർന്നു.

താലൂക്കിലെ ഏറ്റവും മികച്ച കർഷകന് നൽകി വരാറുള്ള പൊൻകതിർ പുരസ്കാരം ചടങ്ങിൽ സമർപ്പിച്ചു. മാറഞ്ചേരി വടമുക്ക് സ്വദേശി കെ സി അബൂബക്കർ ഹാജിയാണ് പൊൻകതിർ പുരസ്കാരത്തിന് അർഹനായത്.
. എവർഗ്രീൻ ചെയർപേഴ്സൺ ശാരദ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ റാഫിന പുതുപൊന്നാനി, മുനീറ പോത്തന്നൂർ എന്നീ യുവകർഷകരെയും ആദരിച്ചു.

വാർഡ് കൗൺസിലർ ഷബ്ന ആസ്മി, ഈഴവത്തിരുത്തി കൃഷി ഓഫീസർ ഐ അരവിന്ദാക്ഷൻ, റിട്ടയേഡ് ബി ഡി ഓ പി ഇബ്രാഹിംകുട്ടി, എവർഗ്രീൻ കൺവീനർ പി ഹൈദരാലി മാസ്റ്റർ, തുടങ്ങി സാമൂഹ്യ സംസ്കാരിക രംഗത്ത് നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button