പി.സി.എൻ.ജി.എച്ച് എസ് എസിൽ ബഡിങ് റൈറ്റേഴ്സ് ശിൽപശാലയും ‘എഴുത്തിടം’ പരിപാടിയുടെ ഉദ്ഘാടനവും .
![](https://edappalnews.com/wp-content/uploads/2025/01/IMG-20250130-WA0019-scaled.jpg)
മൂക്കുതല – പി.സി.എൻ.ജി.എച്ച് എസ് എസിൽ ബഡിങ് റൈറ്റേഴ്സ് ശിൽപശാലയും ‘എഴുത്തിടം’ പരിപാടിയുടെ ഉദ്ഘാടനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സ്കൂളിലെ മലയാളവിഭാഗം അധ്യാപകർ ചേർന്ന് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് ശ്രീ.മുസ്തഫ ചാലുപറമ്പിൽ പ്രസ്തുത
ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും നർത്തകിയും , അധ്യാപികയുമായ ശ്രീമതി.ജയ സുരേഷ് ബഡിങ് റൈറ്റേഴ്സ് ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ശ്രീ.പ്രമോദ് അവുണ്ടിത്തറക്കൽ എഴുത്തിടം പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ശ്രീമതി.ഷൈജി. എ. കെ എഴുത്തിടം രചനാവതരണത്തിനായെത്തിയ രക്ഷിതാക്കളെ
പരിചയപ്പെടുത്തി. രക്ഷിതാക്കളായ ശ്രീ.ആഷിഖ് പെരുമ്പാൾ , ശ്രീമതി.ഷബ്ന സി വി,
ശ്രീമതി.ഷീബ ദിനേശ് വിദ്യാർത്ഥികളായ നിരഞ്ജൻ കെ രാജ്, ശിഖ എം.എസ് , മാധവ് , അന്വിത. കെ എന്നിവർ തങ്ങളുടെ രചനകൾ അവതരിപ്പിച്ചു. സീന ടീച്ചർ ആശംസകളർപ്പിച്ചു.
അധ്യാപകരായ ശ്രീമതി.രജിത. ജി സ്വാഗതവും ശ്രീമതി.ജനി. പി നന്ദിയും പറഞ്ഞു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)