Local newsPONNANI
പി.നന്ദകുമാർ പൊന്നാനി കടൽക്ഷോഭ മേഖല സന്ദർശിച്ചു

കടൽക്ഷോഭം രൂക്ഷമായ സഹചര്യത്തിൽ എംഎൽഎ യുടെ നേതൃത്വത്തിൽ വിളിച്ച് ചേർത്ത യോഗം ചേർന്നു
കടൽക്ഷോഭ ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള
നടപടികൾ തുടങ്ങി.
പൊന്നാനി നഗരസഭയിലും, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് താലൂക്കിലെ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.
യോഗ ശേഷം കടലാക്രമണം നേരിടുന്ന പ്രദേശങ്ങൾ നഗരസഭ ചെയർമാൻ ശ്രീ. ശിവദാസ് ആറ്റുപുറം ഉൾപ്പെടെയുള്ള ജനപ്രതിനിധികളോടൊപ്പം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.
തഹസിൽദാർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളുടെ പ്രസിഡൻ്റുമാരും, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
