Local newsMALAPPURAM
പി ജയരാജന് താക്കീതുമായി യുവമോർച്ച.


ചങ്ങരംകുളം : യുവമോർച്ചക്കാരെ മോർച്ചറിയിൽ കേറ്റും എന്നുള്ള പി ജയരാജന്റെ പ്രസ്താവനക്കെതിരെ യുവമോർച്ച ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. യുവമോർച്ച മണ്ഡലം പ്രസിഡ് സുബിൻൻ്റെ നേതൃത്വത്തിൽ ചങ്ങരംകുളം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി കോലം കത്തിച്ചും. ബി ജെ പി മണ്ഡലം പ്രസിഡൻ്റ് പ്രസാദ് പടിഞ്ഞാറക്കര ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. യുവമോർച്ച മണ്ഡലം വൈസ് പ്രസിഡൻ്റ് അജിലേഷ് തരിയത്ത് സ്വാഗതം പറഞ്ഞു.
യുവമോർച്ച മണ്ഡലം വൈസ് പ്രസിഡണ്ട് ശരത്ത് ചങ്ങരംകുളം ട്രഷറർ സുരേഷ് പെരുമുക്ക് കമ്മിറ്റിയംഗം രഞ്ജു ബിജെപി മണ്ഡലം മണികണ്ഠൻ സെക്രട്ടറി എന്നിവർ സംസാരിച്ചും. സുധാകരൻ ബിജെപി ആലങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് ബിജു വിബി കോക്കൂര് എന്നിവർ നേതൃത്ത്വംനൽക്കി. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുജിത്ത് നന്ദിപറഞ്ഞു
