EDAPPAL
പി.എം ശ്രീ സ്ക്കൂളുകൾ വിദ്യാർത്ഥികൾക്ക് മികച്ച ഭാവി ഉറപ്പുവരുത്തും

എടപ്പാൾ: പി എം ശ്രീ സ്കൂളുകൾ വിദ്യാർത്ഥികൾക്ക് മികച്ച ഭാവി ഉറപ്പുവരുത്തുമെന്ന് എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ എം.കെ അജിത് പറഞ്ഞു. വട്ടംകുളം വിവേകാനന്ദ വിദ്യാനികേതനിലെ രക്ഷിതാക്കളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പി എം ശ്രീ സ്ക്കൂളുകളോടുള്ള എതിർപ്പ് പദ്ധതിയെ മനസിലാക്കാതെയാണ്.എൻ ഇ പി നടപ്പിലാക്കുന്നതോടെ അക്കാഡമിക് ഗുണനിലവാരം വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ പി.ടി എ പ്രസിഡൻ്റ് വിജയകുമാർ അധ്യക്ഷത വഹിച്ചു.ആശ വി,സുരജ,ബിന്ദു എന്നിവർ പ്രസംഗിച്ചു.













