MALAPPURAM
പിറന്നാള്‍ ദിനത്തില്‍ ഫുട്ബോള്‍ ഇതിഹാസം ഐഎം വിജയൻ പോലീസില്‍ നിന്ന് പടിയിറങ്ങി

മലപ്പുറം : ഫുട്ബോള്‍ ഇതിഹാസം ഐഎം വിജയൻ പോലീസില്‍ നിന്ന് പടിയിറങ്ങി. മലപ്പുറത്ത് എംഎസ്‌പി അസി. കമാൻഡന്റ് ആയ വിജയന് പൊലീസ് സേന യാത്രയയപ്പ് നല്‍കി.ഫെയർവെല്‍ പരേഡില്‍ സേനാംഗങ്ങളില്‍നിന്ന് സല്യൂട്ട് സ്വീകരിച്ചതോടെ കേരള പൊലീസ് ഫുട്‌ബോള്‍ ടീമിലെ സുവർണ നിരയിലെ അവസാന കണ്ണിയും പടിയിറങ്ങി. മലപ്പുറത്തു നിന്ന്, അതും ജീവിതത്തിൻ്റെ ഭാഗമായി മാറിയ എംഎസ്പിയില്‍ നിന്ന് പിറന്നാള്‍ ദിനത്തില്‍ യാത്രയയപ്പ് ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് അദ്ദേഹം.
1987ല്‍ പതിനെട്ട് വയസ്സ് പൂർത്തിയായപ്പോള്‍ പൊലീസ് കോണ്‍സ്‌റ്റബിളായി ജോലിയില്‍ പ്രവേശിച്ചു.1991ല്‍ പൊലീസ് വിട്ട് കൊല്‍ക്കത്ത മോഹൻബഗാനിലേക്ക് കളിക്കാൻ പോയി.1992ല്‍ പൊലീസില്‍ തിരിച്ചെത്തി. അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ്റെ നിർബന്ധത്തിലാണ് തിരിച്ചെത്തിയതെന്ന് പ്രസംഗത്തില്‍ അനുസ്മരിച്ചു.
