പിരിഞ്ഞു പോയിട്ടും വേർപിരിയാതെ പഴയ പ്രവാസികൾ

വർഷങ്ങളോളം ഒരുമിച്ച് ജോലി ചെയ്തവരെ ഒരുമിച്ചുകൂട്ടി കുഞ്ഞുമുഹമ്മദ് ഹാജി
തൃശൂർ :വടക്കേകാട് തടാകം കുഞ്ഞുമുഹമ്മദ് ഹാജിയുടെ സ്ഥാപനമായ ദുബായിലെ ജലീൽ ട്രേഡിങ്ങിൽ വർഷങ്ങളോളം ജോലി ചെയ്തവരേയും വിവിധ സന്ദർഭങ്ങളിൽ പിരിഞ്ഞു പോയവരേയും ചേർത്ത് പിടിച്ചിരിക്കുകയാണ് ഹാജിക്ക എന്ന് വിളിക്കുന്ന തടാകം കുഞ്ഞുമുഹമ്മദ് ഹാജി. വടക്കേകാടുള്ള തന്റെ സ്വ വസതിയിൽ നൂറിൽ പരം ജോലിക്കാർക്ക് ഭക്ഷണവും, ഓരോ കിറ്റും കൊടുത്താണ് ഹാജിക്ക എല്ലാവരെയും യാത്രയാക്കിയത്.
ഒരു പാട് സേവനങ്ങൾ ചെയ്തു പോരുന്ന തടാകം ചാരിറ്റബിൾ ജലീൽ ട്രേഡിങ്ങിൽ നിന്ന് പിരിഞ്ഞു പോന്ന ഇപ്പോൾ ജീവിച്ചിരുന്നവരുടെയും, മരണപെട്ടവരുടെയും അവശത അനുഭവിക്കുന്ന കുടുംബങ്ങങ്ങളെ ചേർത്ത് പിടിക്കുന്ന ഒട്ടനവധി പദ്ധതികൾ ഭാവിയിലും നടപ്പിൽ വരുത്തും എന്ന ഉറപ്പോടെയാണ്
സംഗമം പിരിഞ്ഞത്.
മുക്കം പാറക്കൽ അബ്ദുറഹിമാൻ തടാകം മുഹമ്മദ് ഹാജിക്ക്
പൊന്നാട അണിയിച്ചു.
സംഗമത്തിൽ കുറച്ചു പേർ അവരുടെ അനുഭവങ്ങൾ പറഞ്ഞപ്പോൾ, മറ്റ് ചിലർ പാട്ട് പാടിയും സംഗമത്തെ മികവുറ്റതാക്കി. കോഴിക്കോട്ടു നിന്ന് വന്ന ജോലിക്കാരിൽ ഏറ്റവും പ്രായം കൂടിയ രാമനാട്ടുകര മുഹമ്മദ് കുട്ടി ഹാജിയുടെ അവശതക്കിടയിലും വീൽ ചെയറിൽ വന്നു കൊണ്ടുള്ള പ്രസംഗവും, പാട്ടും എല്ലാവർക്കും വേറിട്ടൊരു അനുഭവ കാഴ്ചയായിരുന്നു. സംഗമത്തിന് ഉമ്മർ ചക്കൂട്ടയിൽ, മുഹമ്മത് അണ്ടത്തോട്, ഉമ്മർ കാഞ്ഞിരപ്പുള്ളി എന്നിവർ നേതൃത്വം നൽകി.













