EDAPPAL

പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയില്ല ഇ.പി. രാജീവ്

എടപ്പാൾ :കേരള മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് യാതൊരു യോഗ്യതയുമില്ലെന്ന് ഡി. സി. സി. ജനറൽ സെക്രട്ടറി ഈ. പി. രാജീവ്‌ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ജെബി മേത്തർ എം പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയുടെ സംഘാടക യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം മാസപ്പടികേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ എസ്.എഫ്.ഐ.ഒ പ്രതി ചേർത്തത് അതീവ ഗൗരവമായി വിഷയമാണ്. മുഖ്യമന്ത്രിയുടെ മകൾ തന്നെ സംശയനിഴലിൽ നിൽക്കുമ്പോൾ തൽസ്ഥാനത്ത് എന്ത് അടിസ്ഥാനത്തിൽ അദ്ദേഹത്തിന് തുടരാൻ സാധിക്കും കൂടാതെ സേവനം നൽകാതെ പ്രതിഫലം കൈപ്പറ്റിയെന്ന ആരോപണം ശരിവയ്ക്കുന്നതാണ് എസ്.എഫ്.ഐ.ഒ കുറ്റപത്രം,പത്തുവർഷം വരെ ശിശു ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രി മകൾ ചെയ്തുതെന്നും മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിൽ മാത്രമാണ് വീണ വിജയന്റെ കമ്പനിക്ക് ഒരു സേവനവും നൽകാതെ 2 കോടി രൂപ ലഭിച്ചത്, ഗുരുതര ഭരണഘടന കൃത്യവിലോപം നടന്ന ഈ സാഹചര്യത്തിൽ അഴിമതി നടത്തിയ ധാർമിക ഉത്തരവാദിത്ത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഇ.പി. രാജീവ് പറഞ്ഞു.തവനൂർ ബ്ലോക്കിൽ മെയ്12, 13, ജാഥ കടന്നു പോകുന്നത്.
യോഗത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കവിത ശങ്കർ അധ്യക്ഷത വഹിച്ചു പരിപാടിയിൽ കെ.പി.സി.സി അംഗം രോഹിത്,സി രവീന്ദ്രൻ, കെ. ജി. ബെന്നി,എസ് സുധീർ ജിഷ കുട്ടത്ത്, ജിൻസി പാറപ്പുറം, യമുന അയിലക്കാട്, ശ്രീജ ചന്ദ്രൻ, സുമിത്ര,മിനി അയിലക്കാട് എന്നിവർ പ്രസംഗിച്ചു
സ്വാഗത സംഘം ചെയർമാൻ സി.രവീന്ദ്രൻ കൺവീനർ അഡ്വ കവിതാ ശങ്കർ
ട്രഷറർ വിൻസി ചാമപറമ്പിൽ ഉൾപ്പെടെ 101 അംഗ സ്വാഗത സംഘവും യോഗത്തിൽ രൂപീകരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button