EDAPPALLocal news

പാർക്കിങ്ങിനെ ചൊല്ലി തർക്കം എടപ്പാൾ സ്വദേശിക്ക് മർദ്ധനം;എടപ്പാളിൽ സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ

എടപ്പാൾ:എടപ്പാളിൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ എടപ്പാൾ സ്വദേശിക്ക് മർദ്ധനമേറ്റ സംഭവത്തിൽ സ്വകാര്യ ബസ്സ് ജീവനക്കാരായ രണ്ട് പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.

ആനക്കര കുമ്പിടി സ്വദേശി കുന്നത്ത് ശ്രീജേഷ്(34)എടപ്പാൾ തട്ടാൻപടി സ്വദേശി ചാത്തനാത്ത് സുരേഷ് ബാബു(51)എന്നിവരെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകിയിട്ട് എടപ്പാൾ പട്ടാമ്പി റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.എടപ്പാൾ ആശുപത്രിക്ക് എതിർ വശത്തുള്ള സ്വകാര്യ വ്യക്തിയുടെ പേ പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ്സിന് മുന്നിൽ എടപ്പാൾ സ്വദേശിയായ അനീഷ് കാർ പാർക്ക് ചെയ്തിരുന്നു.സ്ഥിരമായി ബസ്സ് പാർക്ക് ചെയ്യുന്ന സ്ഥലത്ത് അനീഷ് വഴി മുടക്കി കാർ പാർക്ക് ചെയ്തത് ബസ് ജീവനക്കാരും കാറുമായി എത്തിയ അനീഷും തമ്മിൽ തർക്കത്തിനും വാക്കേറ്റത്തിനും ഇടയാക്കി.തുടർന്നുണ്ടായ സംഘർഷത്തിൽ അനീഷിന്റെ കയ്യിലെ എല്ലിന് പൊട്ടലേൽക്കുകയും ചെയ്തു.പരിക്കേറ്റ അനീഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.സംഭവത്തിൽ അറസ്റ്റിലായ ബസ്സ് ജീവനക്കാരെ ചൊവ്വാഴ്ച കോടതിയിൽ ഹാജറാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button