CHANGARAMKULAM
പാലിയേറ്റീവ് വളണ്ടിയർമാർക്ക് മെഡിക്കൽ എക്യുപ്മെന്റ് പരിശീലനം നൽകി
എടപ്പാൾ സോൺ പാലിയേറ്റീവ് ക്ലിനിക്കുകളിലെ ആക്ടീവ് വളണ്ടിയർമാർക്കുള്ള മെഡിക്കൽ എക്യുപ്മെന്റ് പരിശീലന പരിപാടി റൈറ്റ്സ് കോൺഫ്രൻസ് ഹാളിൽ നടന്നു.എഴ് ക്ലിനിക്കുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട നാല്പത് വോളന്റിയർമാർ പങ്കെടുത്ത അരദിവസത്തെ പരിശീലനം ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈർ ഉദ്ഘാടനം ചെയ്തു.കിടപ്പുരോഗികൾക്ക് അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട അതിജീവന ഉപകരണങ്ങൾ പരിചയപ്പെടുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.സോണൽ പ്രസിഡന്റ് പിപി അഷ്റഫ് അധ്യക്ഷത വഹിച്ചു.എടപ്പാൾ ഹോസ്പിറ്റൽ ഐസിയു വിഭാഗം സീനിയർ നേഴ്സ് എഎക്സ് ദീപ്, റൈറ്റ്സ് കോർഡിനേറ്റർ ഹസനുൽ ബന്ന എന്നിവർ ക്ലാസ്സെടുത്തു. കെ. മൊയ്തു,സി,ഇബ്രാഹിംകുട്ടി മാസ്റ്റർ സംസാരിച്ചു.രതീഷ് വെളിയംകോട്, സിദ്ദിഖ് എടപ്പാൾ, ഷഹീർ മാസ്റ്റർ നേതൃത്വം നൽകി.