Local newsPERUMPADAPP

പാലപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ ബാച്ചിനുള്ള കെട്ടിട പ്രവർത്തി ഉദ്ഘാടനം നടന്നു

എരമംഗലം:പാലപ്പെട്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി അനുവദിച്ച പ്ലസ് ടു
ബാച്ചിന് ഡിവിഷൻ മെമ്പർ എ കെ സുബൈറിന്റെ ശ്രമഫലമായി അനുവദിച്ച ജില്ലാ പഞ്ചായത്തിന്റെ പൊതു ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവർത്തി ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ സിന്ധു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ സന്ധ്യ പി, പി.ടി.എ പ്രസിഡന്റ് ഇസ്മായില്‍ ഇ.കെ പി.ടി.എ അംഗം ഖലീല്‍ വാലിയില്‍ അദ്ധ്യാപകനായ സജീവ് കുമാര്‍ കെ, എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങല്‍ക്കും അഭിവൃദ്ധിക്കും വേണ്ടി നിരന്തരം ഇടപെടുന്ന ഡിവിഷന്‍ മെമ്പര്‍ എ.കെ സുബൈറിന്റെ പ്രവര്‍ത്തനങ്ങളെ പി.ടി.എ യും വിദ്യാര്‍ത്ഥികളും പ്രത്യേകം അഭിനന്ദിച്ചു. മധുരവിതരണവും നടത്തി. നിര്‍വ്വഹണ ഉദ്യോഗസ്ഥരം ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button