Local newsVELIYAMKODE
പാലപ്പെട്ടി കുണ്ടുച്ചിറ പാലത്തിന്റെഅപ്രോച്ച് റോഡ് നവീകരണത്തിന്51 ലക്ഷം രൂപയുടെ ഭരണാനുമതി
വെളിയംകോട്: അപകടകരമായ രീതിയിൽ കുണ്ടുച്ചിറ റോഡിൽ രൂപപ്പെട്ട കുഴികളും മണ്ണിടിച്ചിലും മൂലം പാലപ്പെട്ടിയിൽ നിന്ന് പുത്തൻപള്ളി പാറ വരെയുള്ള ഗതാഗതത്തിന്
ഏറെ പ്രയാസം സൃഷ്ടിച്ചിരുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. പി. നന്ദകുമാർ എം.എൽ.എ റോഡിന്റെ ദുരവസ്ഥ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രെദ്ധയിൽ പെടുത്തിയതോടെയായാണ് കുണ്ടുച്ചിറ റോഡ്
നവീകരണ പ്രവൃത്തിക്ക് വേണ്ടി മന്ത്രി വേഗത്തിൽ ഫണ്ട് അനുവദിച്ചത്. സാങ്കേതിക അനുമതിയും ടെണ്ടറും പൂർത്തീകരിച്ചു എത്രയും വേഗത്തിൽ പ്രവൃത്തി തുടങ്ങാൻ കഴിയുമെന്ന്പി. നന്ദകുമാർ എം.എൽ.എ അറിയിച്ചു .