MALAPPURAM
തിരൂർ സ്വദേശിയായ വ്യാപാരിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പാടിയിൽ തള്ളി; 22 കാരനും 18 കാരിയായ പെൺ സുഹൃത്തും പിടിയിൽ
മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി കഴിഞ്ഞു.
പ്രതിയായ ഷിബിലിന് 22 വയസ്സാണ് പ്രായം. ഇയാളുടെ പെൻസുഹൃത്ത് ഫർഹാനയ്ക്ക് 18 വയസ്സും പ്രായമുണ്ട് . ഇരുവരും കഴിഞ്ഞദിവസം മുതൽ ഒളിവിൽ ആയിരുന്നു. പിന്നീട് ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരള പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കേരള പോലീസ് സംഘം ചെന്നൈയിൽ എത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.
അതേസമയം മൃതദേഹം സംബന്ധിച്ച് പ്രതികൾ വിവരം നൽകിയെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നുള്ള സൂചന.ഇതിന്റെ അടിസ്ഥാനത്തിൽ അഗളിയിലെ കൊക്കയിൽ പോലീസ് തിരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഏഴര മുതൽ ഇവിടെ മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് സിദ്ദിഖിനെ കൊലപ്പെടുത്തിയ ഹോട്ടലിൽ മുറിയെടുത്തത് സിദ്ദിഖ് തന്നെയാണെന്നുള്ള വിവരവും ലഭിച്ചു. ഇവിടെവച്ച് സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കി കഷണങ്ങളാക്കി അഗളിയിൽ ഉപേക്ഷിക്കുകയായിരുന്നു. കൃത്യത്തിന് പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. സംഭവത്തിൽ വിശദമായി അന്വേഷണം നടക്കുകയാണ്.