Local newsPERUMPADAPP

പാലപെട്ടി അജ്മീര്‍ നഗറില്‍ യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേര് പിടിയിൽ

പെരുമ്പടപ്പ്: പാലപ്പെട്ടി അജ്മീര്‍ നഗറില്‍ യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ രണ്ട് പ്രതികള്‍ പിടിയില്‍.
കേസിലെ രണ്ടാം പ്രതി പാലപെട്ടി ആലിങ്ങള്‍ ഹൗസ് ജമാല്‍ (46) നാലാം പ്രതി വെളിയംങ്കോട് തണ്ണിതുറക്കല്‍ നിഷാദ് എന്ന നിസാമുദ്ധീന്‍ (30) എന്നിവരെയാണ് പെരുമ്പടപ്പ് സി.ഐ വിമോദ് പി.എം അറസ്റ്റ് ചെയ്തത്.
ഒമ്പതാം തിയ്യതി രാത്രിയിലാണ് ഷാഹുല്‍ ഹമീദ് (44) എന്നയാളെ ജമാലും കൂട്ടാളികളും മാരകമായിവെട്ടി പരിക്കേല്‍പിച്ചത്. പരിക്കേറ്റ ഷാഹുല്‍ ഹമീദ് 2003ല്‍ രണ്ടാം പ്രതി ജമാലിനെയും മാതാപിതാക്കളെയും വെട്ടിയ കേസില്‍ പ്രതിയാണ് . അതിന്റെ പ്രതികാരമായാണ് പ്രതി ജമാലും സഹോദരനും, ജമാലിന്റെ ജേഷ്ഠന്റെ മകനും സുഹൃത്ത് നിഷാദ് എന്നിവര്‍ ചേര്‍ന്ന് ഷാഹുല്‍ഹമീദിനെ അക്രമിച്ചത്. കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. അറസ്റ്റിലായ നിഷാദ് ചങ്ങരംകുളത്തെ അടക്ക വ്യാപാരിയെ തട്ടികൊണ്ട് പോയ കേസിലെ പ്രതിയാണ് . അറസ്റ്റിലായ പ്രതികളെ ഇന്നലെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button