EDAPPAL

പാലത്തിനടിയിലെ ‘നോ പാർക്കിങ് ബോർഡുകൾ’ ആശയക്കുഴപ്പത്തിലാക്കി.

എടപ്പാൾ: ടൗണിൽ സ്ഥാപിക്കാനായി കൊണ്ടുവന്ന നോ പാർക്കിങ് ബോർഡുകൾ പാലത്തിനടിയിൽ നിരത്തി വെച്ചത് ടൗണിലെത്തിയവരെ ആശയക്കുഴപ്പത്തിലാക്കി. വിവിധ ആവശ്യങ്ങൾക്കായി ടൗണിൽ എത്തിയവർ വാഹനം പാർക്ക് ചെയ്യാൻ പാലത്തിനടിയിലേക്ക് എത്തിയപ്പോഴായിരുന്നു
ബോർഡുകൾ കണ്ടത്. പലരും വാഹനം പാർക്ക് ചെയ്യാതെ തിരിച്ചു പോയി. കഴിഞ്ഞ ദിവസം വരെ പാർക്ക് ചെയ്തിരുന്ന സ്ഥലത്തെ നോ പാർക്കിംഗ് ബോർഡ് സമീപം പാർക്ക് ചെയ്തായാൽ പണി കിട്ടുമോ എന്നതാണ് സംശയത്തിന് ഇടയാക്കിയത്. ബുധനാഴ്ച വൈകീട്ടോടെ ചങ്ങരംകുളം പോലീസിന്റെയും ക്രിറ്റിക്കൽ കെയർന്റെയും നേത്രത്വത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച ബോർഡുകൾ ഒന്നിച്ച്
താഴെ ഇറക്കി വെച്ചത്
പാലത്തിന്റെ പെയിന്റിങ് തൊഴിലാളികൾ നിരത്തിവെക്കുകയായിരുന്നു. കോൺക്രീറ്റ് ചെയ്തതും പെയിന്റിംഗ് നടത്തിയ ഭാഗവും നാശം ആകാതിരിക്കാൻ വേണ്ടിയായിരുന്നു ബോർഡുകൾ നിരത്തിവെച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button