പാലക്കാട്: 5,000 രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വടക്കഞ്ചേരിയില്‍ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. വടക്കഞ്ചേരി മംഗലം ചൊഴിയങ്കാട് മനുവാണ്(24) കൊല്ലപ്പെട്ടത്.സുഹൃത്ത് വടക്കഞ്ചേരി സ്വദേശി വിഷ്ണുവിനെ(23) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അർധരാത്രിയാണ് കൊലപാതകം നടന്നത്.
മനുവും വിഷ്ണുവും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മനുവിന് അയ്യായിരം രൂപ വിഷ്ണു കടം നല്‍കിയിരുന്നു. തിരിച്ചുചോദിച്ചപ്പോള്‍ കൊടുത്തില്ല. ഇന്നലെ രാത്രി മനു, വിഷ്ണുവിനെ വിളിച്ച് പണം തരാമെന്നും വീടിന് സമീപമുള്ള പ്രദേശത്തേക്ക് വരണമെന്നും പറഞ്ഞു. വിഷ്ണു എത്തിയതും മനു ആക്രമിച്ചു. ഇതിനിടയില്‍ വിഷ്ണു കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മനുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് വിഷ്ണുവിനെ തടഞ്ഞുനിർത്തി പൊലീസില്‍ ഏല്‍പിച്ചത്.
മലപ്പുറം: ജനങ്ങളെ ആശങ്കയിലാക്കി വീടുകൾക്ക് മുമ്പിൽ മിഠായി വിതറിയ നിലയിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ വലമ്പൂർ സെൻട്രൽ മുതൽ പൂപ്പലം…
ചങ്ങരംകുളം:ഒന്നര കിലോ കഞ്ചാവുമായി മൂന്ന് പേർ ചങ്ങരംകുളം പോലീസിന്റെ പിടിയിൽ. ചങ്ങരംകുളം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ…
2023 ൽ ഭാഗികമായി നടത്തിയ തോട് നവീകരണമാണ് ഈ കൊല്ലം പൂർത്തിയാക്കുന്നത്. കഴിഞ്ഞ കൊല്ലം വേനൽ കാലത്ത് ഇലക്ഷൻ എരുമാറ്റച്ചട്ടം…
കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി…
പൊന്നാനി:കുറി നടത്തി നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ 2 പേര്‍ അറസ്റ്റില്‍.പൊന്നാനി മരക്കടവ് സ്വദേശി 29 വയസുള്ള പുത്തൻ…
കോതമംഗലം: നെല്ലിക്കുഴി ഇരുമലപ്പടിയിലെ ഇന്ത്യന്‍ ഓയില്‍ കോർപറേഷൻ പെട്രോൾ പമ്പിലെ ഭൂഗർഭ ടാങ്കിൽ പൊട്ടിത്തെറി. വ്യാഴാഴ്ച ഉച്ചയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഭൂമിക്കടിയിലുള്ള…