CHANGARAMKULAM

ന്യൂ ഇയർ ആഘോഷം രാത്രി 10 മണിക്ക് മുമ്പ് എല്ലാ കടകളും അടക്കണം:ചങ്ങരംകുളം പോലീസ്

ചങ്ങരംകുളം:ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി നടപടികൾ കടുപ്പിച്ച് പോലീസ്.ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷം ചങ്ങരംകുളം സ്റ്റേഷൻ പരിധിയിൽ ഒരു കടകളും തുറന്ന് പ്രവൃത്തിക്കാൻ അനുവദിക്കില്ലെന്ന് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ പറഞ്ഞു.റസ്റ്റോറന്റ്,പടക്ക കടകൾ,ടർഫുകൾ എന്നിവ 10 മണിക്ക് ശേഷം പ്രവൃത്തിച്ചാൽ പോലീസ് കർശന നടപടി സ്വീകരിക്കും.രാത്രി കാലങ്ങളിൽ ബൈക്കിൽ ചുറ്റിക്കറങ്ങുന്നവരെ പ്രത്യേകം നിരീക്ഷണം നടത്തും.നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ
വാഹനങ്ങൾ കസ്റ്റഡിയിൽ
എടുക്കും.മയക്കുമരുന്ന്,കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിന് പ്രത്യേക പരിശോധനകളും മേഖലയിൽ തുടരുമെന്ന് സിഐ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button