റെയിൽവേ പോലീസിന്റെ ഇടപെടൽ : കളവ് പോയമൊബൈൽ ഫോൺ തിരിച്ചു കിട്ടി

എടപ്പാൾ :റെയിൽവേ പോലീസിന്റെ കൃത്യമായഇടപെടലിനെ തുടർന്ന് കളവ് പോയമൊബൈൽ ഫോൺ ഉടമക്ക് തിരിച്ചു ലഭിച്ചു. നവംബർ 3-ന് മഡ്ഗാവ് നിന്ന് തൃശൂർ ഭാഗത്തേക്ക് എറണാകുളം എക്സ്പ്രസ്സിൽ യാത്ര ചെയ്ത നീലിയാട് സ്വദേശി മുഹമ്മദ് റിസ്‌വാന്റെ മൊബൈൽ ഫോൺ ആണ് അധികൃതരുടെ കൃത്യമായ ഇടപെടൽ മൂലം തിരിച്ചു ലഭിച്ചത്. മംഗലാപുരത്ത് സമീപത്ത് വെച്ച് ഫോൺ കളവ് പോവുകയും സംഭവം ഉടൻ തന്നെ കാസർകോട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മുനീർ ഖാനിൽ അറിയിക്കുകയും പരാതി നൽകുകയുമായിരുന്നു. ശേഷം ഉദ്യോഗസ്ഥരുടെ നിർദേശമനുസരിച്ച് നഷ്ടപ്പെട്ട മൊബൈൽ ഫോണിന്റെ ഡൂപ്ലിക്കറ്റ് സിം എടുത്ത് സി.ഐ. ഇ. ആർ. പോർട്ടലിൽ രജിസ്റ്റർ ചെയുകയും ചെയ്തു. 2025 നവംബർ 8-ന് സി.ഐ. ഇ.ആർ. പോർട്ടലിൽ നിന്ന് ഫോൺ ഉപയോഗത്തിലുള്ളതായി സന്ദേശം ലഭിച്ചതിനെ തുടർന്ന് ആർ.പി.എഫ്.അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിനോദ് കുമാറിനെ അറിയിക്കുകയായിരുന്നു. ആർ.പി.എഫ്, സൈബർ സെൽ, കേരള പോലീസ് എന്നിവരുടെ ഏകോപിതമായ അന്വേഷണഫലമായി നവംബർ 11-ന് മൊബൈൽ ഫോൺ കണ്ടെത്തുകയും, നവംബർ 12-ന് കാസർകോട് ആർ.പി.എഫ് എ.എസ് ഐ വിനോദ് കുമാർ ഫോൺ ഉടമയെ ഏൽപ്പിക്കുകയും ചെയ്തു. പല യാത്രക്കാരുടേയും മൊബൈൽഫോൺ ട്രയിൻ യാത്രക്കിടയിൽ നഷ്ടപ്പെടാറുണെന്നും ഉടമകൾ കൃത്യമായ പരാതി നൽകാൻ അറിയാത്തതിനാലും നടപടി സ്വീകരിക്കാത്തതിനാലും ഫോൺ നഷ്ടപ്പെടുന്നത് പതിവാണെന്നും ഫോൺ നഷ്ടപ്പെടുന്ന പക്ഷം കൃത്യമായ പരാതി നൽകണമെന്നും അധികൃതർ അറിയിച്ചു.













