Palakad
പാലക്കാട് കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു.
![](https://edappalnews.com/wp-content/uploads/2025/02/IMG_20250207_095616.jpg)
കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള 28 ടീമുകളിൽ നിന്നായി 47 ആനകൾ നഗരപ്രദക്ഷിണത്തിനായി ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. ഇതുകഴിഞ്ഞു മടങ്ങുന്നതിനിടയാണ് വള്ളംകുളം നാരായണൻകുട്ടിയെന്ന ആന ഇടഞ്ഞത്. കുത്തേറ്റ കുഞ്ഞുമോനെ കുന്നംകുളത്തെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാൽ പോകുന്നവഴി മരണം സംഭവിച്ചു. കൂറ്റനാട് നേർച്ചയിലെ വട്ടപ്പറമ്പൻസ് എന്ന ടീമിൻറെ ആനയാണ് ഇടഞ്ഞത്. ആനയെ തളച്ചശേഷം ഇവിടെ നിന്നും കൊണ്ടുപോയി.
![](http://edappalnews.com/wp-content/uploads/2025/02/IMG-20250207-WA00661.jpg)
![](http://edappalnews.com/wp-content/uploads/2025/01/logo.png)