EDAPPALLocal news
ഗതാഗതക്കുരുക്കിലമർന്ന് എടപ്പാൾ

എടപ്പാൾ: മേൽപ്പാലം പണിയുടെ പെയിന്റിങ് ജോലികൾ നടന്നുവരുന്ന എടപ്പാൾ ടൗണിൽ തിങ്കളാഴ്ച അനുഭവപ്പെട്ടത് വൻ ഗതാഗതക്കുരുക്ക്. ഏറിയ നേരവും നാല് റോഡുകളും വാഹനങ്ങൾ കൊണ്ട് ഞെരുങ്ങിയമർന്നു. ഹോംഗാർഡ് ട്രാഫിക് ഗാർഡ് തുടങ്ങിയവർ നന്നേ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. കാലത്ത് പതിനൊന്ന് മണിക്ക് എസ്ഐ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും ഗതാഗതം നിയന്ത്രിച്ചു. എടപ്പാൾ ടൗണിൽ നടക്കുന്ന മേൽപ്പാലം പണിയുടെ പെയിന്റിങ് ജോലികൾക്കായി ഒരുവശം അടച്ചതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. വൈകീട്ട് നാലു മണിയോടെ കൂടി ചായം പൂശൽ പൂർത്തിയായതോടെയാണ് ഗതാഗതക്കുരുക്കിന് ശമനം ഉണ്ടായത്.
