BREAKING NEWSPalakad
പാലക്കാട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; പരിക്കേറ്റനിലയില്‍ ഭര്‍ത്താവും ആശുപത്രിയില്‍.

പാലക്കാട്: കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പാലക്കാട് ഉപ്പുംപാടത്താണ് സംഭവം. തോലന്നൂർ സ്വദേശി ചന്ദ്രികയെയാണ് ഭർത്താവ് രാജൻ കുത്തിക്കൊലപ്പെടുത്തിയത്.രാജനെയും പരിക്കുകളോടെ തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കുടുംബവഴക്കിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം. രാജന് മാനസികപ്രശ്നങ്ങളുണ്ടായിരുന്നതായും പോലീസ് പറയുന്നു. അതേസമയം, രാജനും കുത്തേറ്റ മുറിവുകളുണ്ട്. ഭാര്യയെ കുത്തിയശേഷം രാജൻ സ്വയം മുറിവേല്‍പ്പിച്ചതാണെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുൻപാണ് ചന്ദ്രികയും കുടുംബവും ഉപ്പുംപാടത്ത് താമസം ആരംഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
